Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalam Cinima

കേരള സ്റ്റോറി 2; ചോദ്യത്തിന് മറുപടിയില്ലാതെ അണിയറക്കാർ

ന്യൂ​​​ഡ​​​ൽ​​​ഹി: ലൗ ​​​ജി​​​ഹാ​​​ദി​​​ന്‍റെ ഇ​​​ര​​​ക​​​ളെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന 37 ഉ​​​ത്ത​​​രേ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കൊ​​​പ്പം സി​​​നി​​​മാ പ്ര​​​മോ​​​ഷ​​​നെ​​​ത്തി "കേ​​​ര​​​ള സ്റ്റോ​​​റി 2' യു​​​ടെ അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ.

കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ഥ​​​യെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ഇ​​​ര​​​ക​​​ളാ​​​രും പ​​​രി​​​പാ​​​ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഒ​​​രാ​​​ഴ്ച​​​മു​​​ന്പ് സി​​​നി​​​മ​​​യു​​​ടെ ട്രെ​​​യ്‌​​​ല​​​ർ ഇ​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​വും ട്രോ​​​ളു​​​ക​​​ളും ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ര​​​ക​​​ളെ​​​ന്ന് അ​​​വ​​​കാ​​​ശം ഉ​​​ന്ന​​​യി​​​ച്ച​​​വ​​​രു​​​മാ​​​യി സി​​​നി​​​മ​​​യു​​​ടെ പ്ര​​​മോ​​​ഷ​​​ന് അ​​​ണി​​​യ​​​റ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ത്തി​​​യ​​​ത്.

കേ​​​ര​​​ള​​​വു​​​മാ​​​യി എ​​​ന്തു ബ​​​ന്ധ​​​മാ​​​ണ് സി​​​നി​​​മ​​​യ്ക്കു​​​ള്ള​​​ത് എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി നി​​​ർ​​​മാ​​​താ​​​വ് വി​​​പു​​​ൽ അ​​​മൃ​​​ത്‌​​​ലാ​​​ൽ ഷാ​​​യ്ക്ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. സ​​​ത്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല എ​​​ന്ന മ​​​റു​​​പ​​​ടി​​​യി​​​ൽ മാ​​​ത്രം ഉ​​​ത്ത​​​രം ഒ​​​തു​​​ക്കി.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ലൗ ​​​ജി​​​ഹാ​​​ദ് എ​​​ങ്ങ​​​നെ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ​​​ട​​​ർ​​​ന്നു എ​​​ന്നാ​​​ണു ചി​​​ത്രം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് സം​​​വി​​​ധാ​​​യ​​​ക​​​ൻ കാ​​​മാ​​​ഖ്യ നാ​​​രാ​​​യ​​​ണ്‍ സിം​​​ഗി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം. എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ര​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി സം​​​വി​​​ധാ​​​യ​​​ക​​​ന് ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

Latest News

Up